ADVERTISEMENT

തിരുവനന്തപുരം ∙ തലസ്ഥാനത്തെ മൃഗശാലയിൽ നിന്ന് കഴിഞ്ഞ ദിവസം ചാടിപ്പോയ 3 ഹനുമാൻ കുരങ്ങുകളിൽ രണ്ടെണ്ണം തിരികെ കൂട്ടിലെത്തി. ഇന്നലെ വൈകിട്ട് ഒരെണ്ണം കൂടിനു സമീപത്തെ മതിലിൽ ചാരി വച്ച മരക്കമ്പിലൂടെ സ്വയം കൂട്ടിലേക്കു മടങ്ങുകയായിരുന്നു. രണ്ടാമത്തെ കുരങ്ങിനെ മൃഗശാല ജീവനക്കാർ മരത്തിൽ കയറി പിടികൂടി. ഇനി ഒരു കുരങ്ങാണ് തിരിച്ചെത്താനുള്ളത്. 

തിങ്കളാഴ്ച രാവിലെയാണ് 3 പെൺ ഹനുമാൻ കുരങ്ങുകളെ കാണാതായത്. പിന്നീട് ഇവയെ തുറന്ന കൂടിനു സമീപത്തെ മരത്തിൽ കണ്ടെത്തി. പഴങ്ങളും മറ്റും കൂടിനു സമീപം വച്ചും ഇണയെ കാണിച്ചും കൂട്ടിലെത്തിക്കാനായിരുന്നു അധികൃതരുടെ ശ്രമം. രാത്രിയിൽ കുരങ്ങുകളുടെ നീക്കം നിരീക്ഷിച്ചിരുന്നു. കുരങ്ങുകളെ പിടികൂടാനായി ഇന്നലെ മൃഗശാലയ്ക്ക് അവധി നൽകി. 

രണ്ടു കുരങ്ങുകളും കൂട്ടിലേക്കു മടങ്ങിയതിനാൽ മൂന്നാമത്തേതും ഇന്നു തിരികെ എത്തുമെന്നാണു കരുതുന്നത്. ഇല്ലെങ്കിൽ വനംവകുപ്പിന്റെ സഹായത്തോടെ കുരങ്ങുകെണി ഒരുക്കും. മൃഗശാലയിൽ ഇന്നു സന്ദർശകരെ അനുവദിക്കും.

English Summary:

Two of escaped Hanuman monkeys returned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com