1968ലെ സൈനിക വിമാന അപകടം: തോമസ് ചെറിയാന്റെ ഭൗതികശരീരം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും
Mail This Article
×
പത്തനംതിട്ട ∙ ഹിമാചൽപ്രദേശിലെ റോത്തങ് പാസിൽ 1968ൽ നടന്ന സൈനിക വിമാന അപകടത്തിൽ കാണാതായ ഇലന്തൂർ ഈസ്റ്റ് ഒടാലിൽ പുത്തൻവീട്ടിൽ തോമസ് ചെറിയാന്റെ ഭൗതികശരീരം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. കരസേന ഏറ്റുവാങ്ങിയ ശേഷം മോർച്ചറിയിൽ സൂക്ഷിക്കുന്ന ഭൗതിക ശരീരം നാളെ രാവിലെ തോമസ് ചെറിയാന്റെ ഇന്മനാടായ ഇലന്തൂരിലെത്തിക്കുമെന്ന് ബന്ധുക്കൾക്കു വിവരം ലഭിച്ചു.
തോമസ് ചെറിയാന്റെ സഹോദരന്റെ മകൻ ഷൈജു കെ.മാത്യുവിന്റെ വീട്ടിലേക്കാണു ഭൗതികശരീരം കൊണ്ടുവരുന്നത്. സംസ്കാരത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ 11ന് തുടങ്ങും. ഉച്ചയ്ക്കു 2ന് ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംസ്കരിക്കും.
English Summary:
Body of Thomas Cherian from Himachal Plane Crash Arrives in Thiruvananthapuram
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.