സോഫ്റ്റ്വെയർ തകരാർ: കെഎസ്ഇബി ജീവനക്കാർക്ക് ശമ്പളം മുടങ്ങി
Mail This Article
×
തിരുവനന്തപുരം ∙ മാസത്തിലെ ആദ്യ പ്രവൃത്തിദിനം ശമ്പളം ലഭിക്കാറുള്ള കെഎസ്ഇബി ജീവനക്കാർക്ക് ശമ്പളം മുടങ്ങി. എസ്ബിഐയുടെ സാങ്കേതിക തകരാറാണ് കാരണമെന്ന് ജീവനക്കാർ പറയുന്നു. ഈമാസം ഒന്നിന് ലഭിക്കേണ്ട ശമ്പളം, ഭൂരിഭാഗം പേർക്കും മുടങ്ങിയപ്പോൾ ചിലർക്ക് ലഭിച്ചത് ഇരട്ടി തുക.
മറ്റു ചിലർക്ക് അക്കൗണ്ടിൽ നിന്നു വലിയ തുക നഷ്ടമായെന്നും പരാതിയുണ്ട്. എന്നാൽ, കെഎസ്ഇബി ജീവനക്കാർക്കു ശമ്പളം മുടങ്ങിയതായി പരാതി ലഭിച്ചിട്ടില്ലെന്നാണ് എസ്ബിഐ ഔദ്യോഗിക വക്താവിന്റെ പ്രതികരണം. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ശമ്പളവും പെൻഷനും കൃത്യമായി നൽകാറുള്ള കെഎസ്ഇബിയിൽ നിന്ന് ഒന്നാം തീയതി തന്നെ മുഴുവൻ ജീവനക്കാരുടെയും ശമ്പളത്തിനുള്ള ചെക്ക് എസ്ബിഐക്കു കൈമാറിയെന്ന് ഫിനാൻസ് വിഭാഗം അധികൃതർ ‘മനോരമ’യോടു പറഞ്ഞു.
English Summary:
KSEB employees salary stopped for software failure
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.