ADVERTISEMENT

ഗാന്ധിനഗർ ∙ കോട്ടയം മെഡിക്കൽ കോളജിൽ ജോലി വാഗ്ദാനം ചെയ്ത് 2 പേരിൽ നിന്നായി ഒന്നേമുക്കാൽ ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ വ്യാജ ഡോക്ടർ പിടിയിലായി. പള്ളിക്കത്തോട് സ്വദേശിയായ യുവാവാണു പാലാ പൊലീസിന്റെ പിടിയിലായത്. പാലാ സ്വദേശിയാണു തട്ടിപ്പിനിരയായത്. വാങ്ങിയ പണം തട്ടിപ്പുകാരൻ തിരികെക്കൊടുത്തതോടെ കേസ് ഒത്തുതീർപ്പായി.

മെഡിക്കൽ കോളജിൽ മനോരോഗ വിഭാഗത്തിലെ ഡോക്ടറാണെന്നാണു തട്ടിപ്പുകാരൻ ഉദ്യോഗാർഥിയെ വിശ്വസിപ്പിച്ചത്. ഗ്രേഡ് 2 തസ്തികയിൽ പ്രതിമാസം 44,000 രൂപ ശമ്പളത്തിൽ ജോലി വാങ്ങിനൽകാമെന്നായിരുന്നു വാഗ്ദാനം. 

പല തവണയായി പണം വാങ്ങിയശേഷം സൂപ്രണ്ട് ജനറലിന്റെ വ്യാജ ഒപ്പും മുദ്രയും ഉപയോഗിച്ചുള്ള നിയമന ശുപാർശക്കത്തും നൽകി. മാസങ്ങൾ കഴിഞ്ഞിട്ടും ജോലി കിട്ടാതെ വന്നതോടെ ഉദ്യോഗാർഥി കോട്ടയം മെഡിക്കൽ കോളജിലെത്തി വിവരം തിരക്കിയതോടെയാണു തട്ടിപ്പു പുറത്തായത്.

English Summary:

Fraud by offering job in medical college; Fake doctor arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com