ADVERTISEMENT

കുമരകം ∙ പഞ്ചായത്തിലെ ഇത്തിക്കായൽ പ്രദേശത്തു കണ്ടെത്തിയ കള ഹംഗുവാന ആന്തേൽമിന്തിക്കയാണെന്നു ശാസ്ത്രജ്ഞർ. മലയൻ ഹംഗുവാന എന്നാണ് ഇതറിയപ്പെടുന്നത്. കുളവാഴ തകർത്ത വേമ്പനാട് തണ്ണീർത്തട ആവാസ വ്യവസ്ഥയ്ക്ക് പുതിയ ഭീഷണിയാണ് ഈ കള.

കൃഷി കഴിഞ്ഞു പാടത്ത് വെള്ളം കയറ്റിയിടുന്ന സമയത്ത് ഈ സസ്യം വളർന്നു വലുതാകും. പാടത്തെ പോള വാരി മാറ്റുന്നതു പോലെ ഇതു നീക്കം ചെയ്യാൻ കഴിയില്ല. യന്ത്രംകൊണ്ട് ഉഴുതുമറിച്ച് വേരോടെ നശിപ്പിച്ചാൽ മാത്രമേ വീണ്ടും വളരാതിരിക്കൂ. ഇവ നീക്കം ചെയ്യുന്നത് കൃഷിച്ചെലവു വർധിക്കാൻ ഇടയാകും. ശ്രീലങ്കയിൽ നിന്നാകാം ഈ സസ്യം കേരളത്തിൽ എത്തിയതെന്നാണു നിഗമനം.

പത്തനംതിട്ട തുരുത്തിക്കാട് ബിഎഎം കോളജ് ബോട്ടണി അധ്യാപകൻ ഡോ.അനൂപ് പി.ബാലൻ, കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞൻ ഡോ. എൻ.എസ്.പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു 2020ൽ ആദ്യമായി ഈ അധിനിവേശ സസ്യത്തിന്റെ വ്യാപനം റിപ്പോർട്ട് ചെയ്തത്. വ്യാപനം നിയന്ത്രിച്ചില്ലെങ്കിൽ കുളവാഴ പോലെ കേരളത്തിലെ തണ്ണീർത്തടങ്ങൾക്ക് ഇവ മറ്റൊരു ഭീഷണിയാകാൻ സാധ്യതയുണ്ടെന്നു ഡോ. അനൂപ് പറഞ്ഞു.

English Summary:

Scientists say that the weed found in Itthikayal area is Hanguana Anthelminthica

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com