ADVERTISEMENT

തിരുവനന്തപുരം∙ ധനവകുപ്പ് ഉത്തരവിന് എതിരെയുള്ള സെക്രട്ടേറിയറ്റ് സമരത്തിൽ സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച് ധനമന്ത്രിയുടെ ഭാര്യയും. എയ്ഡഡ് മേഖലയിലെ സ്ഥാപന മേലധികാരികളുടെ ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സിങ് ഓഫിസർ പദവി എടുത്തു കളഞ്ഞ ധനകാര്യ വകുപ്പ് ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഫെസ്റ്റോയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ചിലാണ് ആശ പങ്കെടുത്തത്.

മാർച്ചിൽ ധനകാര്യ വകുപ്പിനെതിരെ അവർ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഡിസംബറിൽ കോളജ് അധ്യാപകരുടെ ശമ്പള കുടിശിക ആവശ്യപ്പെട്ട് എകെപിസിടിഎ നടത്തിയ സമരത്തിലും ആശ പങ്കെടുത്തിരുന്നു. 

സമരം സംസ്ഥാന പ്രസിഡന്റ് കെ.ബദറുന്നിസ ഉദ്ഘാടനം ചെയ്തു. ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ടെന്ന് ഇവർ പറഞ്ഞു. 

English Summary:

March against finance department order;finance minister's wife also attended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com