ADVERTISEMENT

തിരുവനന്തപുരം ∙ തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ബോധപൂർവം വൈകിപ്പിക്കുന്നതും അഴിമതി സംബന്ധിച്ചും ജനങ്ങൾക്കു പരാതി നൽകാൻ പൊതുവായ വാട്സാപ് നമ്പർ 15 ദിവസത്തിനകം സജ്ജമാകുമെന്ന് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു.

ഈ നമ്പർ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കണം എന്നു വ്യവസ്ഥ ചെയ്യും. 2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ തിരുവനന്തപുരം കോർപറേഷനിലെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത പശ്ചാത്തലത്തിലാണു മന്ത്രിയുടെ പ്രഖ്യാപനം. 

ഓരോ സീറ്റിലും ഫയൽ പരമാവധി കൈവശം വയ്ക്കാവുന്നത് എത്ര ദിവസമാണെന്ന് ഉൾപ്പെടെ സേവനവും പൗരന്മാരുടെ അവകാശവും സംബന്ധിച്ച ബോർഡുകൾ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സ്ഥാപിക്കും.

ഫയലുകൾ താമസിപ്പിക്കുകയും അഴിമതി ആക്ഷേപങ്ങൾ നേരിടുകയും ചെയ്യുന്ന ജീവനക്കാരുടെ പട്ടിക തയാറാക്കി ഇവരെ തദ്ദേശ വകുപ്പ് ഇന്റേണൽ വിജിലൻസ് നിരീക്ഷിക്കും. ആവശ്യമുള്ള കേസുകളിൽ പൊലീസ് വിജിലൻസിന്റെ അന്വേഷണവും ഉറപ്പാക്കും. ഇപ്പോൾ തന്നെ അത്തരക്കാരെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു തുടങ്ങിയതായും മന്ത്രി രാജേഷ് അറിയിച്ചു. 

English Summary:

Minister MB Rajesh announced whatsapp number to complain against local bodies soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com