ADVERTISEMENT

കൊല്ലം∙ എം.മുകേഷ് എംഎൽഎയ്ക്കും മറ്റു നടൻമാർക്കുമെതിരെ പരാതി നൽകിയ നടിയുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി. ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടില്ലെന്നു വിലയിരുത്തിയാണു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി.ഗോപകുമാറിന്റെ നടപടി.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്നു നടന്മാർക്കെതിരെ പരാതി നൽകിയ സാഹചര്യത്തിൽ ജില്ലയിൽ തനിക്കെതിരെ കേസുണ്ടാകാൻ സാധ്യതയുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു നടിയുടെ ആവശ്യം. ഹർജിയിൽ കോടതി ജില്ലാ പൊലീസിൽ നിന്നു  റിപ്പോർട്ട് തേടിയിരുന്നു.  ഹർജിക്കാരിക്കെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണു റിപ്പോർട്ട്.

English Summary:

Actress' anticipatory bail rejected who gave complaint against Mukesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com