ADVERTISEMENT

കോട്ടയം ∙ മത്സ്യമാർക്കറ്റിൽ നിന്നു ദ്രവമാലിന്യം നീക്കാത്തതു കച്ചവടക്കാർക്കും നാട്ടുകാർക്കും ദുരിതമാകുന്നു. ഖരമാലിന്യം നീക്കംചെയ്യുന്ന ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നത് ഒരു മുൻകരുതൽ സംവിധാനവും ഇല്ലാതെയുമാണ്. കോട്ടയം നഗരസഭയുടെ കോടിമതയിലെ മത്സ്യ മാർക്കറ്റിലാണ് ദുരവസ്ഥ.

അഴുകിയ മത്സ്യ, മാംസ അവശിഷ്ടങ്ങളും രക്തവും കൂടിക്കലർന്നു കുഴമ്പുപരുവത്തിലാണ് സ്റ്റാളുകൾക്കുള്ളിലും പിറകിലും തളംകെട്ടി നിൽക്കുന്നത്. മൂക്കുപൊത്താതെ സ്റ്റാളിൽ കയറുക അസാധ്യം. മത്സ്യവ്യാപാരികളുടെ നിരന്തരമായ ആവശ്യമാണു ദ്രവമാലിന്യം നീക്കാനുള്ള സംവിധാനം വേണമെന്നത്. എന്നാൽ, ഇക്കാര്യത്തിൽ ഒരു നടപടിയും നഗരസഭ സ്വീകരിച്ചിട്ടില്ല.

English Summary:

Garbage plight is in Kottayam Municipality's Kotimatha fish market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com