വാതിൽ തുറന്നുതന്നെ: ജോസ് കെ.മാണി
Mail This Article
Q കേരള കോൺഗ്രസിന്റെ (എം) പ്രസക്തി
A ഡിഎംകെ കഴിഞ്ഞാൽ ഏറ്റവും പ്രാധാന്യമുള്ള പ്രാദേശികപാർട്ടിയാണു കേരള കോൺഗ്രസ് (എം). കെ.എം.മാണി തുടക്കമിട്ട ക്ഷേമപദ്ധതികളാണ് ഇപ്പോഴും തുടരുന്നത്.
Qഇനിയൊരു ലയനത്തിനു സാധ്യതയുണ്ടോ
Aകേരള കോൺഗ്രസി(എം)ന്റെ രാഷ്ട്രീയ അടിത്തറ കെ.എം.മാണിയാണ്. അദ്ദേഹത്തിന്റെ ആശയങ്ങൾ അംഗീകരിക്കുന്ന ആർക്കും വരാം. കൈനീട്ടി സ്വീകരിക്കും.വാതിൽ തുറന്നുതന്നെയാണ്.
Qഎൽഡിഎഫിൽ ഒരു തിരുത്തലിന് സമയമായോ
Aലോക്സഭാ തിരഞ്ഞെടുപ്പിലാണ് എൽഡിഎഫിനു തിരിച്ചടി ഉണ്ടായത്. എന്നാൽ, 2019ൽ ഇതുപോലെ ഒരു അവസ്ഥയ്ക്കുശേഷം തിരിച്ചുവന്നതാണ്. തിരുത്തൽ വേണമെങ്കിൽ അതു പൊതുവായി പറയുകയല്ല രീതി. ക്ഷേമപദ്ധതികൾക്കു മുൻതൂക്കം നൽകി പ്രവർത്തിക്കാനുള്ള ശ്രമമുണ്ട്. വിവാദങ്ങളിൽ അതു വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല എന്നുമാത്രം. യുഡിഎഫിൽ നിന്നു ഞങ്ങളെ പുറത്താക്കിയ ശേഷം കേരള കോൺഗ്രസിന് (എം) അംഗീകാരം തന്നതു സിപിഎമ്മാണ്.
Qഇടതുമുന്നണിയിൽ ആരാണു രണ്ടാമനെന്ന തർക്കം സിപിഐയുമായി ഉണ്ടല്ലോ.
Aഞങ്ങൾക്ക് ഒരു തർക്കവുമില്ല. അവർക്കും തർക്കമുണ്ടെന്നു കരുതുന്നില്ല. പ്രാദേശികമായി ചില പറച്ചിലുകൾ ഉണ്ടായി എന്നല്ലാതെ മുതിർന്ന സിപിഐ നേതാക്കളാരും ഇതേക്കുറിച്ചു പറഞ്ഞതായി അറിവില്ല. ഞങ്ങളുടെ ബലം ഞങ്ങൾക്കും അവരുടേത് അവർക്കുമറിയാം.