ADVERTISEMENT

കോട്ടയം ∙ നാഗമ്പടത്ത് മലിനജലം തടസ്സം കൂടാതെ മീനച്ചിലാറ്റിലേക്കു നേരിട്ടു പതിക്കാൻ പാതയൊരുക്കി നഗരസഭയുടെ ‘മാതൃകാ പ്രവർത്തനം.’ നിയമലംഘനത്തിനു നടപടിയെടുക്കേണ്ട മലിനീകരണ നിയന്ത്രണ ബോർഡാകട്ടെ ഒന്നും അറിഞ്ഞമട്ടുമില്ല. ‌നാഗമ്പടം റെയിൽവേ ഗുഡ്സ്ഷെഡ് റോഡ് മുറിച്ചു കടന്നുപോകുന്ന കനാലിലൂടെയാണു മാലിന്യം മീനച്ചിലാറ്റിലേക്ക് എത്തുന്നത്. ഇവിടെ മാലിന്യം കൂടിക്കിടക്കുന്നതിനെപ്പറ്റി മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നു കലക്ടർ സന്ദർശിച്ചിരുന്നു. പിന്നാലെ നഗരസഭാ ജീവനക്കാരെത്തി ഓടയുടെ ആറ്റിലേക്കു പതിക്കുന്ന ഭാഗം മാത്രം വൃത്തിയാക്കി. ഇതോടെ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന മാലിന്യം ഈ കനാലിലൂടെ വേഗത്തിൽ മീനച്ചിലാറ്റിലേക്കു പതിച്ചു തുടങ്ങി.

നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള അഴുക്കുചാലുകൾ കുര്യൻ ഉതുപ്പ് റോഡിൽ ഇൻഡോർ സ്റ്റേഡിയത്തിനു സമീപം ഒന്നിച്ചാണ് ഈ കനാലുണ്ടായത്. കനാലിലെ മലിനജലം ശുദ്ധീകരിക്കാൻ 2006–07ൽ 12 ലക്ഷം രൂപ ചെലവിൽ ഒരു പ്ലാന്റ് നഗരസഭ നിർമിച്ചിരുന്നു. എന്നാൽ, നിർമാണത്തിലെ പാളിച്ചമൂലം പദ്ധതി പരാജയപ്പെട്ടു.

English Summary:

Sewage directly into Meenachil River

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com