4 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 6 ജില്ലകളിൽ യെലോ അലർട്ട്
Mail This Article
തിരുവനന്തപുരം ∙ അറബിക്കടലിലെ ന്യൂനമർദം ശക്തിയേറിയതിനു പിന്നാലെ 2 ദിവസത്തിനകം തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യത തെളിഞ്ഞതോടെ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത . ലക്ഷദ്വീപിനു മുകളിൽ രൂപപ്പെട്ട ന്യൂനമർദമാണ് അറബിക്കടലിൽ ഗോവ– കർണാടക തീരത്തിനു സമീപം ശക്തിപ്രാപിച്ചത്. ഇതു 2 ദിവസത്തിനകം തീവ്ര ന്യൂനമർദമാകുമെന്നാണു പ്രവചനം.
-
Also Read
ബില്ലാണോ; വിശ്രമിച്ചു വരാം
ഇന്നും നാളെയും ശക്തമായ മഴയ്ക്കും ഞായറും തിങ്കളും അതിശക്തമായ മഴയ്ക്കുമാണു സാധ്യതയെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ നിന്നു തിങ്കളാഴ്ച വരെയും കർണാടക തീരത്തു നിന്നു നാളെ വരെയും മീൻപിടിത്തത്തിനു പോകാൻ പാടില്ല. തമിഴ്നാട്ടിലെ രാമനാഥപുരം, തിരുനെൽവേലി ഭാഗങ്ങളിൽ ഉയർന്ന തിരയ്ക്കു സാധ്യതയുണ്ട്.