ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ്: കേന്ദ്രം പിന്മാറണമെന്ന് പ്രമേയം
Mail This Article
തിരുവനന്തപുരം∙ ‘ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്’ എന്ന ആശയത്തിൽ നിന്നു കേന്ദ്ര സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. രാജ്യത്തെ ഫെഡറൽ സംവിധാനം തകർക്കാനും സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഹനിക്കാനും ലക്ഷ്യമിട്ടുള്ള ജനാധിപത്യവിരുദ്ധ നടപടിയാണിതെന്നു പ്രമേയം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ വൈവിധ്യങ്ങളെ ഇല്ലാതാക്കി കേന്ദ്രീകൃത ഭരണസംവിധാനം യാഥാർഥ്യമാക്കാനുള്ള ആർഎസ്എസ് – ബിജെപി ശ്രമത്തിന്റെ ഭാഗമാണിത്. സംസ്ഥാന നിയമസഭകളുടെ അധികാരങ്ങളെ ഇതു ദുർബലപ്പെടുത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അപ്രസക്തമാക്കും. ജനാധിപത്യ സംവിധാനത്തിലെ ജനകീയ പങ്കാളിത്തം ഇല്ലാതാക്കും– പ്രമേയം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി എം.ബി.രാജേഷാണ് പ്രമേയം അവതരിപ്പിച്ചത്.
നിയമസഭാ സമ്മേളനത്തിന് മാറ്റമില്ല
ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിയമസഭാ സമ്മേളനം നടക്കുമെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു.