ADVERTISEMENT

കോഴിക്കോട് ∙ കേരളത്തിലെ മികച്ച വീട്ടുകൂട്ടായ്മയെ കണ്ടെത്താനുള്ള മനോരമ ഓൺലൈൻ – മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് 2024–25ന് ഇന്നു തിരിതെളിയും. വൈകിട്ട് 4നു നടക്കാവ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ മേധ പട്കർ മുഖ്യാതിഥിയാകും. എം.കെ.രാഘവൻ എംപി, മേയർ ബീന ഫിലിപ്, മലബാർ ഗ്രൂപ്പ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഒ.ആഷർ തുടങ്ങിയവർ പങ്കെടുക്കും. 

‘വിശപ്പുരഹിത–ലഹരിവിമുക്ത സമൂഹം’ എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇത്തവണ അവാർഡ്. ഉദ്ഘാടനശേഷം വിശിഷ്ട വ്യക്തികൾ ചേർന്ന് സ്കൂൾ വളപ്പിൽ 5 ഫലവൃക്ഷത്തൈകൾ നടും. ഇതേസമയം സംസ്ഥാനത്തെ 14 ജില്ലകളിലെ തിരഞ്ഞെടുത്ത 100 സ്ഥലങ്ങളിലും ഫലവൃക്ഷത്തൈകൾ നട്ട് വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ ഉദ്ഘാടനത്തിന്റെ ഭാഗമാകും. 

കേരളത്തിലെ റജിസ്ട്രേഷനുള്ള ഫ്ലാറ്റുകൾക്കും റസിഡന്റ്സ് അസോസിയേഷനുകൾക്കും മത്സരത്തിൽ പങ്കെടുക്കാം. ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ട്രോഫിയുമാണ് ഒന്നാം സമ്മാനം. രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 75,000 രൂപയും 50,000 രൂപയും ലഭിക്കും. മേഖലാതല വിജയികൾക്കും സമ്മാനങ്ങളും പ്രശംസാപത്രവും നൽകും. കൂടുതൽ വിവരങ്ങൾക്ക് www.chuttuvattomawards.com 

English Summary:

Medha Patkar chief guest for today's Chuttuvattom award inauguration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com