ADVERTISEMENT

തിരുവനന്തപുരം ∙ ദേശീയ ദിനപത്രത്തിന് അഭിമുഖം നൽകുന്ന സമയത്തു പിആർ ഏജൻസി പ്രതിനിധിയുടെ സാന്നിധ്യമുണ്ടായിരുന്നെന്നു നേരത്തേ വാർത്താ സമ്മേളനത്തിൽ സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഇതു സംബന്ധിച്ച ചോദ്യത്തിനു മറുപടി പറയാതെ ഒഴിഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണന്റേതായിരുന്നു ചോദ്യം. 

അഭിമുഖം നടന്ന സ്ഥലത്ത് പിആർ ഏജൻസി പ്രതിനിധി സന്നിഹിതനായിരുന്നോ എന്നും മുഖ്യമന്ത്രിയെയും പത്രപ്രതിനിധിയെയും കൂടാതെ ആരൊക്കെയാണ് ഉണ്ടായിരുന്നതെന്നുമായിരുന്നു തിരുവഞ്ചൂരിന്റെ ചോദ്യം. അഭിമുഖം നടത്തുന്നതിന് ഒരു പിആർ ഏജൻസിയെയും സർക്കാർ ചുമതലപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഈ ചോദ്യം ബാധകമല്ലെന്നു മുഖ്യമന്ത്രി മറുപടി നൽകി. 

English Summary:

Chief Minister did not answered question about PR interview in assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com