ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിൽ തുലാവർഷത്തിനു 17ന് തുടക്കമായേക്കും. ഇത്തവണ പതിവിൽ കൂടുതൽ മഴ ലഭിക്കാനാണു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

  • Also Read

തുലാവർഷം തുടങ്ങി ആദ്യ രണ്ട് ആഴ്ചകളിൽ മഴയുടെ തോത് കുറവായിരിക്കും. പിന്നീടു ശക്തി പ്രാപിക്കും. ഒക്ടോബർ മുതൽ ഡിസംബർ വരെ ശരാശരി 303 മില്ലിമീറ്റർ മഴയാണു പ്രതീക്ഷിക്കുന്നത്.

സീസണിൽ താപനില വർധിക്കാനും ഇടയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജൂൺ മുതൽ ഒക്ടോബർ വരെയുള്ള തെക്കു പടിഞ്ഞാറൻ മൺസൂണിൽ സംസ്ഥാനത്ത് മുൻ വർഷത്തെക്കാൾ 13% മഴയുടെ കുറവുണ്ടായി. കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. 

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യതയുണ്ട്. കേരള തീരത്ത് 0.6 മുതൽ 1.5 മീറ്റർ വരെയും കന്യാകുമാരി, തെരുനെൽവേലി തീരങ്ങളിൽ 1.2 മുതൽ 1.5 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത . നാളെ മുതൽ 18 വരെ കേരള കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കുണ്ട്. 

English Summary:

Northeast monsoon to arrive in Kerala on october 17th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com