ADVERTISEMENT

കൊച്ചി ∙ അവയവദാനത്തിന് അനുമതി നൽകാനുള്ള ആശുപത്രിതല ഓതറൈസേഷൻ കമ്മിറ്റികൾ എത്രയും വേഗം രൂപീകരിക്കണമെന്നു ഹൈക്കോടതി. ഒരു കൊല്ലം ഇരുപത്തിയഞ്ചിലേറെ അവയവമാറ്റ ശസ്ത്രക്രിയ നടക്കുന്ന ആശുപത്രികളിൽ ഓതറൈസേഷൻ കമ്മിറ്റി രൂപീകരിക്കാമെന്നാണ് അവയവദാനവുമായി ബന്ധപ്പെട്ടുള്ള ചട്ടത്തിൽ നിർദേശിച്ചിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണു ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്.

സംസ്ഥാന തലത്തിലോ ജില്ലാ തലത്തിലോ ഉള്ള ഓതറൈസേഷൻ കമ്മിറ്റികളുടെ അനുമതി അനിവാര്യമായി വരുന്നത് ആശുപത്രിതല ഓതറൈസേഷൻ കമ്മിറ്റിയുടെ അഭാവത്തിലാണെന്നു കോടതി പറഞ്ഞു. ആശുപത്രിതല ഓതറൈസേഷൻ കമ്മിറ്റി സംബന്ധിച്ചു വിജ്ഞാപനം ചെയ്യാത്തതിനാൽ നിലവിൽ സംസ്ഥാനത്ത് അവയവമാറ്റ ശസ്ത്രക്രിയയ്ക്കുള്ള എല്ലാ അപേക്ഷകളും ജില്ലാതല ഓതറൈസേഷൻ കമ്മിറ്റിയാണു പരിഗണിക്കുന്നത്.

അതിനാൽ അവയവ ദാന ശസ്ത്രക്രിയയ്ക്ക് അനുമതി നൽകുന്നതിനുള്ള സമയം അനിശ്ചിതമായി നീളുകയാണെന്നും കോടതി പറഞ്ഞു.

ജില്ല,സംസ്ഥാന തല ഓതറൈസേഷൻ സമിതികൾ വൃക്ക ദാനത്തിനുള്ള അപേക്ഷ തള്ളിയതിനെതിരെ എറണാകുളം സ്വദേശി നൽകിയ ഹർജിയിലാണ് ഉത്തരവ്. 

English Summary:

High Court to set up hospital approval committees for organ donation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com