ADVERTISEMENT

കോട്ടയം ∙ പണമുണ്ടായാൽ മാത്രം പോരാ, വിനിയോഗിക്കാനുള്ള പദ്ധതികളും വേണമെന്നു കെ.കെ.ശൈലജ എംഎൽഎ. കേരള ഗവ. നഴ്സസ് അസോസിയേഷൻ (കെജിഎൻഎ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ആരോഗ്യമേഖലയിൽ ശക്തമായ നടപടികൾ ഉണ്ടായിട്ടുണ്ട്. അതു നിലനിർത്തണം. നഴ്സുമാർ ജാതി, മത, വർഗ വ്യത്യാസമില്ലാതെ പ്രവർത്തിക്കണമെന്നും അവർ പറഞ്ഞു. കെജിഎൻഎ സംസ്ഥാന പ്രസിഡന്റ് സി.ടി.നുസൈബ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ എ.വി.റസൽ, ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവ.

എംപ്ലോയീസ് ഫെഡറേഷൻ  ജനറൽ സെക്രട്ടറി എ.ശ്രീകുമാർ, ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ബദറുന്നീസ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജനറൽ സെക്രട്ടറി വി.ശ്രീകുമാർ, കെജിഎൻഎ ജനറൽ സെക്രട്ടറി ടി.സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.

ഇന്നു രാവിലെ 9നു സെമിനാർ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. കെജിഎൻഎ വൈസ് പ്രസിഡന്റ് കെ.പി.ഷീന അധ്യക്ഷത വഹിക്കും. 12നു യാത്രയയപ്പ് സമ്മേളനം. 2നു പ്രതിനിധി സമ്മേളനം, തിരഞ്ഞെടുപ്പ്. 4നു പ്രകടനം. 5നു തിരുനക്കര മൈതാനത്തു പൊതുസമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.

English Summary:

KK Shailaja said that not enough to have money, there should also be plans to utilize it

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com