ADVERTISEMENT

വാഴക്കാട് (മലപ്പുറം) ∙ താമസസ്ഥലത്തുനിന്നു കാണാതായ 3 പെൺകുട്ടികളെ രാത്രി കോഴിക്കോട് വെള്ളയിലിൽ കണ്ടെത്തി. 6, 7, 8 ക്ലാസുകളിൽ പഠിക്കുന്ന 12, 13 ,14 വയസ്സുള്ള കുട്ടികളെയാണ് ഇന്നലെ ഉച്ചയ്ക്ക് 2നു ശേഷം കാണാതായത്. വാഴക്കാട് ഹയാത്ത് സെന്റർ താമസകേന്ദ്രത്തിലെ 3 കുടുംബങ്ങളിലെ കുട്ടികളാണ്. രക്ഷിതാക്കൾ വാഴക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ, കുട്ടികൾ മുഖം മറച്ചു നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചു.

വാഴക്കാട് പൊലീസ് കോഴിക്കോട്ടെയും രാമനാട്ടുകരെയിലെയും മാളുകളിലും ബസ് സ്റ്റാൻഡുകളിലും മറ്റും പരിശോധന നടത്തുന്നതിനിടെയാണ് ഒരു കുട്ടിയുടെ വെള്ളയിലിലുള്ള ബന്ധുവീട്ടിൽ മൂന്നു പേരും രാത്രി പത്തു മണിയോടെ എത്തിയതായി പൊലീസിനു വിവരം ലഭിച്ചത്. ജില്ലയ്ക്കകത്തും പുറത്തും നിന്നുള്ള 20 കുടുംബങ്ങൾ വാഴക്കാട് ഹയാത്ത് സെന്ററിൽ താമസിക്കുന്നുണ്ട്. 

English Summary:

Missing girls found in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com