ADVERTISEMENT

ഓച്ചിറ∙ ദേശീയ പാതയിലെ കുഴിയിൽ വീണു പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു. തഴവ എസ്പി മാർക്കറ്റ് ദാറൂൽ മില്ലത്ത് (തടത്തിൽ തെക്കതിൽ) ജുബൈർ (32) ആണു മരിച്ചത്. ജുബൈറിനോടൊപ്പം ബൈക്കിൽ യാത്ര ചെയ്ത സുബിൻ യോഹന്നാൻ (31) പരുക്കുകളോടെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ 17ന് രാത്രി 8.30ന് ഓച്ചിറ വലിയകുളങ്ങര പള്ളിമുക്കിനു സമീപത്താണ് അപകടം.

റോഡിലെ കുഴിയിൽ വീണ് യുവാവിന്റെ തലയും നട്ടെല്ലും തകർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. കബറടക്കം നടത്തി. പിതാവ്: പരേതനായ ഹനീഫ. മാതാവ്: ആമീന. സഹോദരൻ: ജാബിർ.

English Summary:

Man died after injury from falling in pothole on national highway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com