ADVERTISEMENT

കണ്ണൂർ ∙ എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ കണ്ണൂർ കലക്ടർക്കൊപ്പം ഇന്നു പങ്കെടുക്കേണ്ടിയിരുന്ന മുഴുവൻ പരിപാടികളും മാറ്റിവച്ച് റവന്യു മന്ത്രി കെ.രാജൻ.  കൂത്തുപറമ്പ്, ഇരിട്ടി, പയ്യന്നൂർ എന്നിവിടങ്ങളിൽ പട്ടയമേള, ചിറക്കൽ സ്മാർട് വില്ലേജ് ഓഫിസ് ഉദ്ഘാടനം എന്നീ ചടങ്ങുകളിലാണ് മന്ത്രിയും കലക്ടറും ഒന്നിച്ചു പങ്കെടുക്കേണ്ടിയിരുന്നത്. ഈ പരിപാടികൾ പിന്നീട് നടത്തും. റവന്യു വകുപ്പിന്റെ പങ്കാളിത്തത്തോടെയല്ലാതെ ഇന്നും നാളെയും ജില്ലയിൽ നടക്കുന്ന പരിപാടികളിൽ മന്ത്രി പങ്കെടുക്കും.

English Summary:

Minister Rajan changed the program with Kannur Collector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com