ഭൂമി തരംമാറ്റ നടപടി ഒന്നര വർഷം വൈകിച്ചു; വില്ലേജ് ഓഫിസർക്ക് സസ്പെൻഷൻ
Mail This Article
×
ആലപ്പുഴ∙ ഭൂമി തരംമാറ്റാനുള്ള അപേക്ഷയിൽ നടപടി ഒന്നര വർഷം വൈകിച്ച മുൻ പള്ളിപ്പാട് വില്ലേജ് ഓഫിസർ സജു വർഗീസിനെ സസ്പെൻഡ് ചെയ്തു. ഇപ്പോൾ ആറാട്ടുപുഴ വില്ലേജ് ഓഫിസറാണ് ഇദ്ദേഹം. സേവനങ്ങൾക്കു ‘പ്രതിഫലം’ കിട്ടാൻ ഇദ്ദേഹം അപേക്ഷകൾ മനഃപൂർവം വച്ചു താമസിപ്പിക്കുന്നതായും സീനിയോറിറ്റി മറികടന്ന് ഒട്ടേറെ അപേക്ഷകളിൽ നടപടി എടുത്തതായും റവന്യു വകുപ്പിന്റെ സംസ്ഥാനതല ഇൻസ്പെക്‌ഷൻ സ്ക്വാഡ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. 50 സെന്റ് സ്ഥലം തരംമാറ്റാൻ ആർഡിഒയ്ക്കു കൊടുത്ത അപേക്ഷ തുടർനടപടിക്കായി 2023 മേയ് 18ന് സജു വർഗീസിന് അയച്ചിരുന്നു. ഇതുവരെ അതിൽ നടപടിയെടുത്തില്ലെന്നു കാണിച്ച് അപേക്ഷക റവന്യു മന്ത്രിക്കു പരാതി നൽകിയിരുന്നു. തുടർന്നാണു സ്ക്വാഡ് മിന്നൽ പരിശോധന നടത്തിയത്.
English Summary:
Alappuzha Village Officer Suspended Over Land Conversion Delay
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.