ADVERTISEMENT

കോഴിക്കോട് ∙ രണ്ടു വർഷത്തെ കുടിശിക 732 കോടി രൂപയായി ഉയർന്നതിനു പിന്നാലെ പണം കിട്ടണമെങ്കിൽ ബിൽ ഡിസ്കൗണ്ടിങ് (ബിഡിഎസ്) കരാറി‍ൽ ഏർപ്പെടണമെന്ന നിർദേശം കൂടി വന്നതോടെ സംസ്ഥാനത്തേക്കുള്ള അവശ്യമരുന്നു വിതരണത്തിൽ നിന്നു കമ്പനികൾ പിൻവാങ്ങുന്നു. കോടികളുടെ നഷ്ടത്തിലേക്കു നയിക്കുന്നതാണ് കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ (കെഎംഎസ്‌സി) തീരുമാനമെന്നു ചൂണ്ടിക്കാട്ടി വിവിധ കമ്പനികൾ കോ‍ർപ്പറേഷനു കത്തയച്ചു തുടങ്ങി. ഒന്നര മാസത്തേക്കുള്ള മരുന്നു മാത്രം അവശേഷിക്കെ, ആരോഗ്യ സ്ഥാപനങ്ങൾ കടുത്ത മരുന്നു ക്ഷാമത്തിലേക്കു നീങ്ങിയേക്കും. 

2023–24 വർഷത്തെ 617 കോടി രൂപയും 2024 ഏപ്രിൽ മുതൽ മരുന്നു നൽകിയതിന്റെ 115 കോടി രൂപയും കമ്പനികൾക്ക് കെഎംഎസ്‌സി നൽകാനുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ 100 കോടി രൂപ കോർപറേഷന് അനുവദിച്ചിരുന്നു. ഇതിൽ 95 കോടി രൂപ ട്രഷറി അക്കൗണ്ടിലുണ്ട്. ബിൽ ഡിസ്കൗണ്ടിങ് കരാറിൽ ഒപ്പിടുന്ന കമ്പനികൾക്കു മാത്രം ഈ ഫണ്ടിൽ നിന്നു പണം അനുവദിച്ചാൽ മതിയെന്നാണ് കെഎംഎസ്‌സി ഡയറക്ടർ ബോർഡ് കഴിഞ്ഞ യോഗത്തിൽ തീരുമാനിച്ചത്. കരാറിന്റെ പകർപ്പും കമ്പനികൾക്ക് അയച്ചുകൊടുത്തു. കരാറിൽ ഒപ്പിടാത്ത കമ്പനികളുടെ ബില്ലുകൾ 6 മാസം കഴിഞ്ഞു മാത്രമേ മാറുകയുള്ളൂ എന്ന ഭീഷണിയും ഒപ്പമുണ്ട്. പണം നൽകുന്നതിൽ കെഎംഎസ്‌സി വരുത്തിയ വീഴ്ചകൾ കൊണ്ട് പല കമ്പനികൾക്കും യഥാസമയം അസംസ്കൃത വസ്തുക്കൾ സംഭരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതുമൂലം ഉദ്പാദനത്തിലുണ്ടായ കാലതാമസത്തിനു കെഎംഎസ്‌സി പിഴയും ഈടാക്കുന്നുണ്ട്. 

English Summary:

Kerala's Unpaid Dues to Pharma Companies Spark Healthcare Crisis Fears

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com