ADVERTISEMENT

തിരുവനന്തപുരം ∙ കാർബൊറണ്ടം യൂണിവേഴ്സൽ കമ്പനിയുമായുള്ള കരാർ ഇക്കൊല്ലം അവസാനിക്കാനിരിക്കെ, മണിയാർ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ കരാർ കാലാവധി നീട്ടിനൽകാൻ സർക്കാർ നീക്കം.

12 മെഗാവാട്ട് ശേഷിയുള്ള പദ്ധതി കെഎസ്ഇബി ഏറ്റെടുത്താൽ സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധി കുറയ്ക്കാമെന്നതും വൈദ്യുതി നിരക്കിൽ ഉപഭോക്താക്കൾക്ക് ഉണ്ടാകാവുന്ന നേട്ടവും ഉൾപ്പെടെ വ്യക്തമാക്കി കെഎസ്ഇബി 2 തവണ കത്തു നൽകിയെങ്കിലും ലഭിച്ചിട്ടില്ലെന്നു സർക്കാർ. കരാർ നീട്ടിയാൽ വീണ്ടും 25 വർഷം കൂടി മണിയാർ പദ്ധതി സ്വകാര്യ കമ്പനിയുടെ പക്കലെത്തും. 

കരാർ കാലാവധി അവസാനിക്കുമ്പോൾ മണിയാർ പദ്ധതി തിരികെ ലഭിക്കാൻ കെഎസ്ഇബി കത്തു നൽകിയിട്ടുണ്ടോ എന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ഇല്ല എന്നാണ് വൈദ്യുതി വകുപ്പ് നൽകിയ മറുപടി. ഇതേ ചോദ്യത്തിന് കെഎസ്ഇബിയിൽനിന്നുള്ള മറുപടിയിലാണു കരാർ കാലാവധി കഴിയുമ്പോൾ മണിയാർ പദ്ധതി തിരികെ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് 2 തവണ ഔദ്യോഗിക കത്ത് അയച്ചിട്ടുണ്ടെന്നു വ്യക്തമാക്കിയത്. 

കെഎസ്ഇബി നൽകിയ കത്തിന്റെ കാര്യം മറച്ചുവയ്ക്കുകയും കാർബൊറണ്ടം നൽകിയ കത്തു മാത്രം വെളിപ്പെടുത്തുകയും ചെയ്യുന്നത് സ്വകാര്യ കമ്പനിയെ സഹായിക്കാനാണെന്നാണ് ആരോപണം.

English Summary:

Maniyar hydroelectric project govt moves to extend contract

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com