ADVERTISEMENT

തിരുവനന്തപുരം∙ ശബരിമല ദർശനത്തിന് ഓൺലൈൻ വഴി നേരത്തേ മുറി ബുക്ക് ചെയ്ത ശേഷം യാത്രാ തടസ്സങ്ങൾ മൂലം വൈകി എത്തുന്നവർക്ക് ഇനി താമസ സൗകര്യം നഷ്ടമാകില്ല. വൈകിയെത്തുന്നവർക്കായി പമ്പയിൽ പുതിയ ചെക്ക് ഇൻ കൗണ്ടർ തുറക്കാനാണു തീരുമാനം. പരിഷ്കാരം ഇത്തവണ മുതൽ നടപ്പാക്കും. 

വെർച്വൽ ക്യൂവിനൊപ്പമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരടക്കം താമസ സൗകര്യവും ബുക്ക് ചെയ്യുന്നത്. കൂടുതൽ ഭക്തജന സൗഹൃദമാക്കുന്ന വെർച്വൽ ക്യൂ വെബ്സൈറ്റ് വഴി ശബരിമലയിലെത്തുന്നവർക്കുള്ള സേവനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായാണു തീരുമാനമെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. 

ദർശനം, വഴിപാട്, പ്രസാദം, താമസം തുടങ്ങിയ കാര്യങ്ങളിലാണു പ്രധാനമായും സേവനങ്ങൾ ലഭിക്കുക. ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് തടസ്സപ്പെട്ടാലും താൽപര്യമെങ്കിൽ പ്രസാദം ലഭിക്കും. പ്രസാദം വേണ്ടെങ്കിൽ ബുക്ക് ചെയ്തയാളുടെ അക്കൗണ്ടിലേക്കു പണം തിരികെ നൽകും. 

ദേവസ്വം ബോർഡിലെ ഡിജിറ്റൽ പരിഷ്കരണത്തിന്റെ ഭാഗമായാണ് വെബ്സൈറ്റിലും മാറ്റങ്ങൾ കൊണ്ടുവരുന്നത്. സമഗ്രമാറ്റങ്ങളോടെ മണ്ഡലകാലത്തിനു മുൻപ് ഇതു സജ്ജമാക്കും. പമ്പയിലും നിലയ്ക്കലിലും വൈഫൈ സംവിധാനം ആലോചനയിലുണ്ട്. സന്നിധാനത്ത് പതിനെട്ടാംപടിയിലും സോപാനത്തും ക്ഷേത്രമുറ്റത്തും മൊബൈൽ ഫോൺ ഉപയോഗത്തിനു നിയന്ത്രണമുണ്ടാകും. 

English Summary:

Sabarimala: More services for those arriving through virtual queue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com