കത്തുകളും ‘കുത്തുകളു’ മായിപാലക്കാട് ഉപതിരഞ്ഞെടുപ്പ്; ചർച്ചയായി ഡിസിസി പ്രസിഡന്റിന്റേതെന്ന് പറയുന്ന കത്ത്
Mail This Article
പാലക്കാട് ∙ ഉപതിരഞ്ഞെടുപ്പു നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ കത്തു വിവാദം. കെ.മുരളീധരനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടു പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിന് അയച്ച കത്താണു പുറത്തുവന്നത്.
-
Also Read
ഡിജിറ്റൽ, സാങ്കേതിക വിസി നിയമനം ഉടൻ
രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയത് ഏകപക്ഷീയമാണെന്ന് ആരോപിച്ചാണ് ഇടതു സ്ഥാനാർഥി ഡോ. പി.സരിൻ കോൺഗ്രസ് വിട്ടു സിപിഎം പക്ഷത്തു ചേർന്നത്. എന്നാൽ, എല്ലാവരുമായി കൂടിയാലോചിച്ചാണു രാഹുലിനെ സ്ഥാനാർഥിയാക്കിയതെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ മറുപടി. ഇതിനിടെയാണു കത്തു പുറത്തു വന്നത്.
പുറത്തുവന്ന കത്തിൽ തന്റെ ഒപ്പില്ലെന്നും സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപു രാഹുൽ മാങ്കൂട്ടത്തിലിന്റേതടക്കം പല പേരുകളും ചർച്ച ചെയ്തിരുന്നെന്നും ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ പറഞ്ഞു. ഒപ്പില്ലാത്ത കത്തു വ്യാജമാണോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി പറഞ്ഞില്ല.
ഡിസിസിയുടെ കത്തു പുറത്തുവന്ന വിഷയത്തിൽ അന്വേഷണം നടത്തി അതനുസരിച്ചുള്ള നടപടിയുണ്ടാകുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. കെ.മുരളീധരനെ സ്ഥാനാർഥിയാക്കാത്തതിനു പിന്നിൽ വി.ഡി.സതീശനും ഷാഫി പറമ്പിലുമാണെന്നും ഇരുവരുടെയും പ്രത്യേക പാക്കേജിലാണു രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർഥിയായതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.