താൽക്കാലിക വിസി നിയമനം: സർക്കാർ നിലപാട്തേടാൻ ഗവർണർ
Mail This Article
×
തിരുവനന്തപുരം ∙ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളുടെ താൽക്കാലിക വിസി നിയമനത്തിനു മുൻപായി ഗവർണർ സർക്കാരിൽനിന്നു വ്യക്തത തേടും. ഗവർണർ രൂപീകരിച്ച സേർച് കമ്മിറ്റികൾക്കെതിരെ സർക്കാർ കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി നടപടികൾ തുടരുന്നുമുണ്ട്. ഈ സാഹചര്യത്തിൽ വിസി നിയമനങ്ങളിൽ സർക്കാരിന്റെ നിലപാട് വിശദീകരിക്കാനാകും ആവശ്യപ്പെടുക. അതുവരെ രണ്ടിടത്തും നിയമനം നടത്തില്ല. സർക്കാർ നൽകിയ പാനൽ ഗവർണർ ഇതുവരെ അംഗീകരിച്ചിട്ടില്ല. സ്വന്തം നിലയ്ക്ക് ആരെയും നിർദേശിച്ചിട്ടുമില്ല.
English Summary:
Governor to seek government opinion for temporary VC appointment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.