ADVERTISEMENT

കുറവിലങ്ങാട് ∙ വീടുനിർമാണത്തിനു നൽകിയ താൽക്കാലിക വൈദ്യുതി കണക്‌ഷൻ സ്ഥിരം കണക്‌ഷനായി മാറ്റിനൽകുന്നതിനു 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കുറവിലങ്ങാട് കെഎസ്ഇബി സെക്‌ഷൻ ഓഫിസ് ഓവർസീയർ കീഴൂർ കണ്ണാർവയൽ എം.കെ.രാജേന്ദ്രനെ (51) വിജിലൻസ് അറസ്റ്റ് ചെയ്തു. പരാതിക്കാരന്റെ വീട്ടിലെത്തി കൈക്കൂലി വാങ്ങുന്നതിനിടയിലാണു രാജേന്ദ്രൻ പിടിയിലായത്.

കുറവിലങ്ങാട് ടൗണിനു സമീപമാണു പ്രവാസിയായ പരാതിക്കാരന്റെ വീട്. പകലോമറ്റം ഭാഗത്തു 2 വർഷം മുൻപാണു വീടു നിർമിച്ചത്. നിർമാണം പൂർത്തിയായതോടെ താൽക്കാലിക കണക്‌ഷൻ സ്ഥിരമാക്കാൻ കെഎസ്ഇബിയിൽ അപേക്ഷ നൽകി. ത്രീഫെയ്സ് കണക്‌ഷനാണ് ആവശ്യപ്പെട്ടത്. എന്നാൽ, ത്രീഫെയ്സ് ലൈൻ കടന്നുപോകുന്നതു വീടിന് 500 മീറ്റർ അകലെക്കൂടിയാണെന്നും അതി‍ൽനിന്നു ലൈൻ വലിക്കാൻ 65,000 രൂപ ചെലവു വരുമെന്നും ഓവർസീയർ പറഞ്ഞു. 15,000 രൂപ ആദ്യഘട്ടമായി നൽകിയാൽ ഇക്കാര്യം ശരിയാക്കാമെന്നു രാജേന്ദ്രൻ വീട്ടുകാരോടു പറഞ്ഞതായി വിജിലൻസ് അറിയിച്ചു. വിജിലൻസ് കിഴക്കൻ മേഖലാ എസ്പി വി.ശ്യാംകുമാറിന്റെ നിർദേശപ്രകാരം ഡിവൈഎസ്പി നിർമൽ ബോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നോ‌ടെ ഓവർസീയറെ പിടികൂടിയത്.

English Summary:

Bribery: KSEB Overseer Arrested by Vigilance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com