ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കായിക മേളയിൽ ഓവറോൾ ചാംപ്യൻമാരാകുന്ന ജില്ലാ ടീമിന് ഇനി മുഖ്യമന്ത്രിയുടെ പേരിലുള്ള എവർ റോളിങ് ട്രോഫി സമ്മാനിക്കും.  2 ലക്ഷത്തോളം രൂപ ചെലവിട്ടാണ് വെങ്കല ട്രോഫി രൂപകൽപന ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് മന്ത്രി വി.ശിവൻകുട്ടി ട്രോഫി ഏറ്റുവാങ്ങി. തിരുവനന്തപുരത്തെ പി.മാധവൻ തമ്പി ആൻഡ് സൺസാണ് ട്രോഫി നിർമിച്ചത്. 3.5 കിലോഗ്രാമോളമാണു ഭാരം.

അടുത്ത വർഷത്തെ മേളയ്ക്കു മുൻപ് ട്രോഫി സ്വർണംപൂശുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. അതേസമയം, സംസ്ഥാന ശാസ്ത്രമേളയ്ക്ക് സ്വർണക്കപ്പ് നിർമിക്കാനായി വർഷങ്ങൾക്കു മുൻപ് സ്കൂൾ വിദ്യാർഥികളിൽനിന്നു പിരിച്ച 40 ലക്ഷത്തിലേറെ രൂപ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അക്കൗണ്ടിലുണ്ട്. പ്രമുഖ ശിൽപി കാനായി കുഞ്ഞിരാമൻ ഡിസൈൻ തയാറാക്കുകയും ചെയ്തിരുന്നു. 

English Summary:

Chief Minister's trophy for school sports fair champions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com