ADVERTISEMENT

പാലക്കാട് ∙ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജില്ലാ കലക്ടറുടെ മലക്കംമറിച്ചിലിനു പിന്നിൽ സിപിഎമ്മാണെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗേ‍ാപാൽ ആരോപിച്ചു. കലക്ടറെ നിർബന്ധിച്ചു മെ‍ാഴി മാറ്റിച്ചതായിരിക്കും. സിവിൽ സർവീസിന്റെ അന്തസ്സിനും നിലവാരത്തിനും ചേരാത്ത പ്രവർത്തനം നടത്തിയ കലക്ടർക്ക് ഒരു നിമിഷം പേ‍ാലും ആ പദവിയിൽ തുടരാൻ അർഹതയില്ല. സംസ്ഥാനത്തെ ജനങ്ങളെ പരിഹസിക്കുകയും അപഹസിക്കുകയും ചെയ്യുന്ന നടപടികളാണു പെ‍ാലീസിന്റേത്. രണ്ടാം സിപിഎം ഭരണം പാർട്ടിയിലെ ഒരു വിഭാഗം നിയന്ത്രിക്കുന്ന സെൽഭരണമായെന്നു വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങൾ. ഭരണസംവിധാനം മുഴുവൻ സെല്ലിന്റെ പിടിയിലാണ്. തുടർഭരണം പാർട്ടിക്ക് അപകടവും ഭാരവുമായെന്നു സിപിഎമ്മിനുള്ളിൽ ചർച്ചയാണെന്നും കെ.സി.പറഞ്ഞു. 

English Summary:

K.C. Venugopal: CPM Behind District Collector's Interference in ADM Naveen Babu Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com