ADVERTISEMENT

പാലക്കാട് ∙ പി.പി. ദിവ്യയ്‌ക്കെതിരെയുള്ള നടപടി പാർട്ടി ആലേ‍ാചിച്ചുകൊള്ളാമെന്നും പാർട്ടിയുടെ ആഭ്യന്തരകാര്യമെന്നും മാധ്യമങ്ങളേ‍ാടു പറയേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗേ‍ാവിന്ദൻ. അറസ്റ്റ് വാർത്തയിൽ മാധ്യമങ്ങൾ സ്വീകരിച്ചതു ജനാധിപത്യവിരുദ്ധ നിലപാടാണ്. വിഷയത്തിൽ വിചാരണയാണു നടത്തിയത്. പൊലീസ് സ്വീകരിച്ചതു ശരിയായ നടപടികളാണ്. പ്രതിപക്ഷനേതാവ് ഉന്നയിച്ച ആരോപണങ്ങൾ അസംബന്ധമാണെന്നും ഗോവിന്ദൻ പറഞ്ഞു.

ഗോവിന്ദനെതിരെ കെ.സുരേന്ദ്രൻ

പാലക്കാട് ∙ കണ്ണൂർ എഡിഎം കെ.നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി പി.പി. ദിവ്യയ്‌ക്കെതി സിപിഎം നടപടി സ്വീകരിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ കുടുംബമാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. പി.പി.ദിവ്യ നടത്തിയ അഴിമതി ഏതു ബെനാമിക്കു വേണ്ടിയാണെന്നു പരിശോധിക്കണം. അതിൽ എം.വി.ഗോവിന്ദനു കൃത്യമായ ബന്ധങ്ങളുണ്ട്. ഗോവിന്ദന്റെ ബന്ധുക്കൾക്കും ബന്ധമുണ്ട്. അതുകൊണ്ടാണു പ്രതികളെ സിപിഎം സംസ്ഥാന നേതൃത്വം സംരക്ഷിച്ചത് – സുരേന്ദ്രൻ  പറഞ്ഞു.

English Summary:

Party will decide action against PP Divya: MV Govindan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com