ബാവായുടെ ഭൗതികശരീരം ഇന്ന് രാവിലെ മുതൽ കോതമംഗലം മാർ തോമാ ചെറിയപള്ളിയിൽ
Mail This Article
കൊച്ചി ∙ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ ഭൗതിക ശരീരം ഇന്നു രാവിലെ മുതൽ കോതമംഗലം മാർ തോമാ ചെറിയപള്ളിയിൽ പൊതു ദർശനത്തിനു വയ്ക്കും.
രാവിലെ 8 നു കുർബാനയുണ്ടാവും. 9.30 നു സഭയുടെ വർക്കിങ് കമ്മിറ്റിയുടെയും എപ്പിസ്കോപ്പൽ സുന്നഹദോസിന്റെയും സംയുക്ത യോഗം നടക്കും. 10.30 നു സംസ്കാര ശുശ്രൂഷയുടെ പ്രാരംഭ ചടങ്ങുകൾ ആരംഭിക്കും. ഉച്ചയ്ക്ക് ഒന്നിനു കോതമംഗലം വലിയ പള്ളിയിലേക്കു മൃതദേഹം കൊണ്ടുപോകും. വൈകിട്ട് 4 നു വലിയ പള്ളിയിൽ നിന്നു മൂവാറ്റുപുഴ വഴി പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലേക്കു കൊണ്ടുപോകും.
ശനിയാഴ്ച രാവിലെ 8 നു പാത്രിയർക്കാ സെന്റർ കത്തീഡ്രലിൽ കുർബായുണ്ടാവും. 3 നു കബറടക്ക ശുശ്രൂഷകളുടെ സമാപന ചടങ്ങുകൾ ആരംഭിക്കും. ബാവായുടെ വിയോഗത്തിൽ പള്ളികളിലും പള്ളി വക സ്ഥാപനങ്ങളിലും 14 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
ഇന്നും നാളെയുമായി സഭയുടെ സ്ഥാപനങ്ങളിൽ അതാതിടത്തെ ക്രമീകരണങ്ങൾ അനുസരിച്ചു അവധി നൽകും. പള്ളികളിൽ പെരുന്നാളുകൾ നടക്കുന്നുണ്ടെങ്കിൽ ആഘോഷങ്ങളില്ലാതെ നടത്താമെന്നും യാക്കോബായ സഭാ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് അറിയിച്ചു.