കൺപോളയിലേക്കു തുളച്ചുകയറി ചൂണ്ടക്കൊളുത്ത്; ഡോക്ടർമാരുടെ കരുതൽ യുവതിയെ രക്ഷിച്ചു
Mail This Article
കണ്ണൂർ ∙ വിറക് എടുക്കുന്നതിനിടെ, വിറകുപുരയ്ക്കു മുകളിൽ തൂക്കിയിട്ടിരുന്ന ചൂണ്ടയുടെ കൊളുത്ത് കൺപോളയിലേക്കു തുളച്ചുകയറിയ പേരാവൂർ മുണ്ടപ്പാക്കൽ സ്വദേശിനി എം.ജെ.ജിഷയ്ക്ക് ജില്ലാ ആശുപത്രിയിലെ നേത്ര, ദന്താരോഗ്യ വിഭാഗങ്ങൾ തുണയായി. കൺപോളയിൽ തുളച്ചുകയറിയ ചൂണ്ടയുടെ മൂർച്ചയുള്ള അറ്റം പുറത്തെടുക്കുകയായിരുന്നു ഡോക്ടർമാർ നേരിട്ട പ്രധാന വെല്ലുവിളി.
ഉടൻ ദന്തവിഭാഗത്തിന്റെ സേവനം തേടി. എയർ റോട്ടർ ഹാൻഡ് പീസ് എന്ന ഗ്രൈൻഡിങ് മെഷിന്റെ സഹായത്തോടെ ചൂണ്ടയുടെ അഗ്രം രോഗിക്കു ബുദ്ധിമുട്ടുകൂടാതെ മുറിച്ചുമാറ്റിയതോടെ ചൂണ്ട പൂർണമായും പുറത്തെടുക്കാനായി. ചികിത്സയ്ക്ക് ഓറൽ ആൻഡ് മാക്സിലോ ഫേഷ്യൽ സർജൻ ഡോ.ടി.എസ്.ദീപക്, ഡെന്റൽ സർജൻ ഡോ.സഞ്ജിത്ത് ജോർജ്, ഒഫ്താൽമോളജിസ്റ്റ് ഡോ.ജെയ്സി തോമസ്, ഡോ.മിൽന നാരായണൻ, സീനിയർ ഡെന്റൽ ഹൈജീനിസ്റ്റ് അജയകുമാർ കരിവെള്ളൂർ, ലക്ഷ്മി കൃഷ്ണ എന്നിവർ നേതൃത്വം നൽകി.