ADVERTISEMENT

മനോഹരമായ കർണാടക സംഗീതരാഗമാണു ‘നളിനകാന്തി’. മലയാളിക്കിതു കഥയുടെ കുലപതി ടി.പത്മനാഭന്റെ സംഗീതം തുളുമ്പുന്ന കഥയും. കഥയും സ്വന്തം സാഹിത്യജീവിതത്തിന്റെ ദൃശ്യാവതരണവുമായാണ് കഥയുടെ കാരണവർ ഇന്നു ഹോർത്തൂസ് മഹോത്സവത്തിനെത്തുന്നത്. കഥയും സംഗീതവും നിറഞ്ഞ തന്റെ സാഹിത്യജീവിതത്തെക്കുറിച്ചു ടി.പത്മനാഭൻ ഇന്നു ഹോർത്തൂസ് വേദിയിൽ മനസ്സു തുറക്കും.

കഥാകൃത്തും സംവിധായകനുമായ സുസ്മേഷ് ചന്ത്രോത്തുമായുള്ള ‘കഥയുടെ നളിനകാന്തി’ എന്ന സംവാദത്തിൽ രണ്ടു തലമുറയിലെ കഥാകൃത്തുക്കളുടെ കഥാജീവിതം കേൾക്കാം. മന്ദാരം വേദിയിൽ 11.15നാണ് ഈ ചടങ്ങ്. ടി.പത്മനാഭന്റെ സാഹിത്യജീവിതം അവലംബമാക്കി സുസ്മേഷ് ചന്ത്രോത്ത് സംവിധാനം ചെയ്ത ‘നളിനകാന്തി’ എന്ന സിനിമയെക്കുറിച്ചും ഇരുവരും സംസാരിക്കും. തുടർന്ന്, സംഗീതസംവിധായകൻ എം.ജയചന്ദ്രന്റെ ‘സ്മൃതിതൻ ചിറകിലേറി’ എന്ന പുസ്തകം ടി.പത്മനാഭൻ പ്രകാശനം ചെയ്യും. ഈ പുസ്തകത്തിനു സംഗീതസാന്ദ്രമായ ആമുഖം എഴുതിയതും ടി.പത്മനാഭനാണ്. 

English Summary:

T Padmanabhan Unveils his Literary Journey at Manorama Hortus Festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com