ADVERTISEMENT

ന്യൂഡൽഹി ∙ ഹരിയാന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുന്നയിച്ച പരാതികൾ അന്വേഷിച്ചു സ്വയം ക്ലീൻചിറ്റ് നൽകുന്ന രീതിയാണു തിരഞ്ഞെടുപ്പു കമ്മിഷന്റേതെന്നു കോൺഗ്രസ് വിമർശിച്ചു. മറ്റുള്ളവരെ പരിഗണിക്കാതെ ഏകാധിപത്യ സ്വഭാവത്തോടെയുള്ള മറുപടിയാണ് കമ്മിഷൻ നൽകിയത്. ഇതു തുടർന്നാൽ നിയമനടപടി ആലോചിക്കുമെന്നും സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉൾപ്പെടെ 9 നേതാക്കൾ ഒപ്പിട്ട കത്തിൽ വ്യക്തമാക്കുന്നു.

ഹരിയാന തിരഞ്ഞെടുപ്പിലെ ഇരുപതിലേറെ മണ്ഡലങ്ങളിൽ കൃത്രിമം നടന്നെന്നു കോൺഗ്രസ് നൽകിയ പരാതി തിര‍ഞ്ഞെടുപ്പു കമ്മിഷൻ നിരാകരിച്ചിരുന്നു. അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്നതിൽനിന്നു കോൺഗ്രസ് പിൻവലിയണമെന്ന മുന്നറിയിപ്പും നൽകി.

English Summary:

Congress said that the election commission has a dictatorial attitude

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com