ADVERTISEMENT

കൊച്ചി ∙ അന്ത്യോക്യ സിംഹാസനത്തോടുള്ള അടിപതറാത്ത ബന്ധം ആജീവനാന്തം കാത്തുസൂക്ഷിക്കണമെന്നു ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ വിൽപത്രം. സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലനെ ബാവാ ഏൽപിച്ചിരുന്ന വിൽപത്രം, ബാവായുടെ നിർദേശാനുസരണം വായിച്ചു.

ജീവിതാരംഭം മുതലുള്ള സംഭവങ്ങളും സാഹചര്യങ്ങളും വിശദമായി പ്രതിപാദിക്കുന്ന വിൽപത്രത്തിൽ തന്റെ പിൻഗാമിയായി ജോസഫ് മാർ ഗ്രിഗോറിയോസ് വരണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. അന്ത്യോക്യ സിംഹാസനത്തിന്റെ ഭാഗമാണ് സഭ. സഭയുടെ വളർച്ചയ്ക്കു കാതോലിക്കേറ്റ് വേണം.

മൃതദേഹം പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ കത്തീഡ്രലിലെ കല്ലറയിൽ സംസ്കരിക്കണമെന്നും 40 –ാം ദിവസം ചടങ്ങുകൾക്കു വരുന്നവർക്കു ഭക്ഷണം നൽകണമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. തന്റെ പേരിലുള്ള വസ്തുക്കൾ സഭയ്ക്ക് എഴുതിക്കൊടുത്തിട്ടുണ്ട്. ശേഷിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ അതുകൂടി സഭയ്ക്കുള്ളതാണ്. തന്റെ മാലയും അംശവടിയും കുരിശും വാഹനവും വിറ്റുകിട്ടുന്ന പണം , പള്ളി നഷ്ടപ്പെട്ട വിശ്വാസികൾക്ക് ആരാധനയ്ക്കു സൗകര്യമൊരുക്കാൻ ഉപയോഗിക്കണം.

English Summary:

Baselios Thomas I wanted Joseph Mar Gregorious to become successor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com