ADVERTISEMENT

തിരുവനന്തപുരം ∙  തിരൂർ സതീഷിന്റെ വെളിപ്പെടുത്തൽ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് പ്രതിസന്ധി സൃ‌ഷ്ടിക്കുന്നതിനൊപ്പം സംഘടനാ തിരഞ്ഞെടുപ്പിൽ പുതിയ സമവാക്യങ്ങൾക്കു കളമൊരുക്കുകയും ചെയ്യുന്നു. സതീഷിന്റെ വെളിപ്പെടുത്തലിനു പിന്നിൽ തനിക്കു പങ്കുണ്ടെന്ന പ്രചാരണമുണ്ടായതിനു പിന്നാലെ ശോഭ സുരേന്ദ്രൻ പിണറായി വിജയനെയും സിപിഎമ്മിനെയും പ്രതിസ്ഥാനത്തു നിർത്തി നടത്തിയ വിമർശനം ബിജെപി സംസ്ഥാനനേതൃത്വത്തിനു കൂടിയുള്ള താക്കീതായാണു പാർട്ടിയിലെ പലരും കാണുന്നത്.

താൻ നൂലിൽ കെട്ടി ഇറങ്ങിവന്നതല്ലെന്നും ഗോഡ്ഫാദർ വളർത്തിവിട്ട ആളല്ലെന്നുമാണ് ശോഭ പറഞ്ഞത്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കു ശോഭ പരിഗണിക്കപ്പെടുന്നെന്ന സൂചന ഉയരുമ്പോഴാണ് കുഴൽപണക്കേസ് വെളിപ്പെടുത്തലും പുറത്തുവരുന്നത്. സംഘടനാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന ബിജെപിയിൽ പൊട്ടിത്തെറിയുടെ കളമൊരുങ്ങുന്ന സൂചനകളും ശക്തമായി. മണ്ഡലം പ്രസിഡന്റുമാരെ തിരഞ്ഞെടുക്കുന്നതിൽ കെ.സുരേന്ദ്രൻ പക്ഷം ഏകപക്ഷീയ തീരുമാനങ്ങളെടുക്കുന്നെന്ന് മറുപക്ഷം ആരോപിക്കുന്നു. സംഘടനാ തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും .സുരേന്ദ്രൻ 2026 വരെ തുടരുമെന്നും ഔദ്യോഗിക പക്ഷം പറയുന്നു. 

ധർമരാജന്റെ മൊഴി ബിജെപിയെ ഞെട്ടിച്ചിട്ടുണ്ട്. കർണാടകയിലെ മുതിർന്ന നേതാക്കളാണ് പണം കൊടുത്തുവിട്ടതെന്ന് പേരുസഹിതം കുറ്റപത്രത്തിൽ വന്നത് ദേശീയനേതൃത്വത്തിനും തലവേദനയായി.  കുഴൽപണ കേസിൽ ഇ.ഡി മൗനം പാലിക്കുന്നത് ദേശീയതലത്തിൽ കോൺഗ്രസ് ആയുധമാക്കുകയാണ്. ആരെങ്കിലും കോടതിയെ സമീപിച്ച് ഇ.ഡി അന്വേഷണത്തിലേക്ക് പോകാനുള്ള സാധ്യതയുമുണ്ട്.

English Summary:

Cash-for-Influence Scandal Rocks BJP Kerala Ahead of Key Elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com