ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിലെ ടൈപ്പിസ്റ്റുമാരുടെ തസ്തികയുടെ പേരു മാറ്റണമെന്നും കാര്യമായ ജോലിയില്ലാത്തവരെ  മറ്റു വകുപ്പുകളിലേക്കു മാറ്റണമെന്നും ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് ശുപാർശ നൽകി. 

ഇ ഓഫിസ് നടപ്പാക്കിയ വകുപ്പുകളിലാണ് വൈകാതെ തസ്തിക  അനാവശ്യമാവുക. എൽഡി, യുഡി സീനിയർ‌ ഗ്രേഡ്, സിലക്‌ഷൻ ഗ്രേഡ് ടൈപ്പിസ്റ്റുമാർ, ഫെയർ കോപ്പി സൂപ്രണ്ട് എന്നീ തസ്തികകളിലായി 17,920 പേരാണ് വിവിധ വകുപ്പുകളിലുള്ളത്

മറ്റു നിർദേശങ്ങൾ

∙ ടൈപ്പ്റൈറ്റർ  ഒരു സർക്കാർ‌ ഓഫിസിലും ഇല്ലാത്തതിനാൽ ടൈപ്പിസ്റ്റ് തസ്തിക ‘ ഓഫിസ് ഓട്ടമേഷൻ അസിസ്റ്റന്റ് ’ എന്നാക്കണം. ഫെയർ കോപ്പി സൂപണ്ടിനെ സൂപ്രണ്ട് (ഓഫിസ് ഓട്ടമേഷൻ), എൽഡി , യുഡി , സെലക്‌ഷൻ ഗ്രേഡ് ടൈപ്പിസ്റ്റുമാരെ യഥാക്രമം  ഓഫിസ് ഓട്ടമേഷൻ അസിസ്റ്റന്റ്  ഗ്രേഡ് 1,2,സെലക്‌ഷൻ‌ ഗ്രേഡ് എന്ന പേരുകളിലേക്കു മാറ്റണം. ശമ്പള സ്കെയിൽ മാറ്റേണ്ടതില്ല. 

∙ ടൈപ്പിങ് ചെയ്യുന്നവരെ ക്ലറിക്കൽ ജോലികൾക്കായി നിയോഗിക്കാം. 

∙ ജോലി നിർണയിക്കാൻ വകുപ്പു മേധാവികൾക്ക് അധികാരം 

∙ സ്കാനിങ്, ഇ–മെയിൽ, ഫയൽ ഡിജിറ്റൈസേഷൻ, മിനിറ്റ്സ്, ബജറ്റ്, ഗുണഭോക്തൃ പട്ടിക, ഗൂഗിൾ ഷീറ്റ്, നിയമസഭാ മറുപടികൾ തുടങ്ങിയവ തയാറാക്കുന്ന ചുമതല നൽകാം. 

∙ പിജിഡിസിഎ പോലെ അധിക യോഗ്യതയുള്ള ടൈപ്പിങ് ജീവനക്കാരെ ഐടി അധിഷ്ഠിത സേവനങ്ങൾക്ക് വിനിയോഗിക്കണം.

English Summary:

Recommend typist to be 'Office Automation Assistant'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com