ആംബുലൻസ്: അഥവാ അപകടം!; സംസ്ഥാനത്തെ ആംബുലൻസുകളിൽ 34 ശതമാനത്തിന് ഫിറ്റ്നസ് ഇല്ല
Mail This Article
×
കോട്ടയം∙ കേരളത്തിലെ 34.2% ആംബുലൻസുകളും നിരത്തിൽനിന്നു പിൻവലിക്കണമെന്നു ട്രാൻസ്പോർട്ട് ഡയറക്ടറുടെ റിപ്പോർട്ട്. സംസ്ഥാനത്ത് ആകെ റജിസ്റ്റർ ചെയ്ത 9,883 ആംബുലൻസുകളിൽ 6,507 വാഹനങ്ങൾക്കു മാത്രമേ ഫിറ്റ്നസ് സർട്ടിഫിക്കറ്റുള്ളൂ. ബാക്കി 3,376 ആംബുലൻസുകൾ നിരത്തിലിറക്കാൻ പറ്റിയതല്ലെന്നാണു റിപ്പോർട്ട്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിർദേശപ്രകാരം തയാറാക്കിയ റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുകൾ.
സർക്കാരിന്റെ സൗജന്യ ആംബുലൻസ് സംവിധാനമായ ‘കനിവ് 108 ആംബുലൻസ് പദ്ധതി’ യിലെ ആംബുലൻസുകൾ, തദ്ദേശ സ്ഥാപനങ്ങളുടെ ആംബുലൻസുകൾ, സ്വകാര്യ ആംബുലൻസുകൾ എന്നിവയാണു പരിശോധിച്ചത്. 2023 ജൂണിൽ തുടങ്ങിയ കണക്കെടുപ്പ് ഈയിടെയാണ് അവസാനിച്ചത്. റിപ്പോർട്ടിൽ ഉചിതമായ നടപടി സ്വീകരിക്കാൻ വികേന്ദ്രീകൃത സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി ആരോഗ്യവകുപ്പിനു നിർദേശം നൽകി.
English Summary:
Significant Percentage of State Ambulances Unfit for Service, Reveals Report
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.