സഹകരണ ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കണം; ശുപാർശ ചെയ്ത് പെൻഷൻ പരിഷ്കരണ സമിതി
Mail This Article
×
തിരുവനന്തപുരം ∙ സഹകരണ ജീവനക്കാരുടെ പെൻഷൻ പ്രായം 58ൽ നിന്ന് 60 ആക്കുന്നതിന് പെൻഷൻ പരിഷ്കരണ സമിതിയുടെ ശുപാർശ. റിട്ട. ജില്ലാ ജഡ്ജി എൻ. രാജേന്ദ്രൻ നായർ ചെയർമാനായ സമിതിയാണ് ശുപാർശ നൽകിയത്. പെൻഷൻ തുകയിൽ 2% വർധനയും നിർദേശിച്ചിട്ടുണ്ട്. സർക്കാർ വിഹിതമില്ലാത്ത പെൻഷൻ പദ്ധതിയാണ് സഹകരണ സംഘങ്ങളിലുള്ളത്. ജീവനക്കാർ നൽകുന്ന വിഹിതവും അതിൽ നിന്നുള്ള പലിശ വരുമാനവും ചേർത്താണ് പെൻഷൻ നൽകുന്നത്.
English Summary:
Recommendation to Raise Pension Age for Co-operative Employees to Sixty
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.