ADVERTISEMENT

ചെറുപുഴ (കണ്ണൂർ) ∙ ഹമാസ് ഭീകരവാദ പ്രസ്ഥാനമാണെന്നും എന്നാൽ, അവരെ ഇല്ലാതാക്കാനെന്ന പേരിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയാണെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. ‘ഇത്തരം ആക്രമണങ്ങളിൽ ആയിരക്കണക്കിനു സ്ത്രീകളും കുട്ടികളുമാണു മരിക്കുന്നത്. ഇതിനെയാണു പാർട്ടി എതിർക്കുന്നത്. യുദ്ധത്തിനിടെ സൈനിക ഉപകരണങ്ങൾ വിറ്റ് ലാഭം കൊയ്യാനുള്ള ശ്രമമാണ് അമേരിക്ക നടത്തിവരുന്നത്’ – സിപിഎം പെരിങ്ങോം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജൻ.

English Summary:

Hamas Terrorist, Israeli Strikes on Civilians Unacceptable: M.V.Jayarajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com