നീലേശ്വരം വെടിക്കെട്ടപകടം; ഒരാൾ കൂടി മരിച്ചു
Mail This Article
×
നീലേശ്വരം∙ അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കിണാവൂർ മുണ്ടോട്ട് സ്വദേശി കെ.വി രജിത്ത് (34) മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. സുഹൃത്തുക്കളായ സന്ദീപ്, ബിജു, രതീഷ് എന്നിവരോടൊപ്പമാണു രജിത്ത് കളിയാട്ടം കാണാൻ പോയത്. അപകടത്തിൽ 4 പേർക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതിൽ സന്ദീപും ബിജുവും രതീഷും ദിവസങ്ങൾക്ക് മുൻപ് മരിച്ചു. ഇവരെ കൂടാതെ ചെറുവത്തൂർ ഓർക്കുളത്തെ ഷിബിൻരാജും മരിച്ചു. കെഎസ്ഇബിക്കു വേണ്ടി വാഹനം കരാർ അടിസ്ഥാനത്തിൽ ഓടിക്കുന്ന ജോലിയായിരുന്നു രജിത്തിന്. ഭാര്യ: ഗോപിക. മകൻ: അദ്വിക്. സഹോദരൻ: സജിൻ.
English Summary:
Neeleswaram Temple Fire death toll
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.