ADVERTISEMENT

തിരുവനന്തപുരം ∙ കണ്ണും കരളും 3ഡി പ്രിന്റ് ചെയ്തു ശരീരത്തിൽ ഉപയോഗിക്കാൻ കേരളത്തിന്റെ സ്വന്തം ഗവേഷണം. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനു കീഴിൽ തിരുവനന്തപുരത്തെ ബയോമെഡിക്കൽ ടെക്നോളജി വിഭാഗമാണു കരളും കണ്ണിലെ കോർണിയയും കൃത്രിമമായി നിർമിക്കാനുള്ള ഗവേഷണം പുരോഗമിക്കുന്നത്. കരൾ ഉൾപ്പെടെയുള്ള അവയവങ്ങൾ 3ഡി പ്രിന്റ് ചെയ്തെടുക്കാൻ ശ്രീചിത്രയിലെ ഗവേഷകർ നിർമിച്ച ബയോ ഇങ്ക് വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കാൻ സാങ്കേതികവിദ്യാ കൈമാറ്റം പൂർത്തിയായി.

സെൽ ഷീറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കൃത്രിമ കോർണിയ നിർമാണം മുയലിൽ പരീക്ഷിച്ചു വിജയിച്ചെങ്കിലും മനുഷ്യരിലേക്കെത്താൻ ഏറെ കടമ്പകളുണ്ട്. എന്നാൽ യാഥാർഥ്യമാകുന്നതോടെ നേത്രദാനത്തിനു മനുഷ്യരുടെ നേത്രപടലത്തിനു കാത്തിരിക്കേണ്ട സ്ഥിതി ഒഴിവാക്കാം. നേത്രദാനത്തിനുശേഷം ഉപേക്ഷിക്കുന്ന മൂലകോശങ്ങൾ സെൽ ഷീറ്റ് ഉപയോഗിച്ച് കൾചർ ചെയ്ത് 7–10 ദിവസം കൊണ്ടു കോർണിയ വികസിപ്പിച്ചെടുക്കുകയാണു ചെയ്യുന്നത്. ‌

3ഡി ബയോപ്രിന്റ് സാങ്കേതികവിദ്യ ഉപയോഗിച്ചാണു കൃത്രിമ കരൾ നിർമിക്കുന്നത്. ഒരു മൃഗത്തിൽ പരീക്ഷിച്ചു വിജയിച്ചു.   മനുഷ്യരിൽ സമീപകാലത്തു നടക്കില്ലെങ്കിലും മരുന്നു ഗവേഷണം ഉൾപ്പെടെയുള്ള മേഖലകളിൽ വലിയ വിപ്ലവമുണ്ടാകും. നിലവിൽ മൃഗങ്ങളിൽ മരുന്നു പരിശോധിച്ചു വിജയിച്ചശേഷം നേരിട്ടു മനുഷ്യരിൽ ഉപയോഗിക്കുകയാണു ചെയ്യുന്നത്. 

English Summary:

Research at Sree Chitra Institute of Medical Science: 3D Printing of Eyes and Liver

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com