ADVERTISEMENT

രാജകുമാരി ∙ ചൊക്രമുടി മലനിരയുടെ ഭാഗമായ ഒറ്റമരത്ത് മല കീറിയുള്ള നിർമാണ പ്രവർത്തനത്തിന് റവന്യു വകുപ്പ് സ്റ്റോപ് മെമ്മോ നൽകി. പള്ളിവാസൽ വില്ലേജ് ഓഫിസറാണ് സ്വകാര്യ എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ നിർമാണത്തിന് സ്റ്റോപ് മെമ്മോ നൽകിയത്.

റീസർവേ റെക്കോർഡിൽ പുരയിടമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും സ്ഥല പരിശോധനയിൽ ഏലം പുരയിടത്തിൽപ്പെട്ട ഭൂമിയാകാൻ സാധ്യതയുണ്ടെന്നും അതിനാൽ താലൂക്ക് സർവേയറുടെ പരിശോധന വേണമെന്നും വില്ലേജ് ഓഫിസർ ശുപാർശ ചെയ്തിട്ടുണ്ട്.

ചൊക്രമുടി മലയുടെ തുടക്ക ഭാഗമായ മറുവശത്തെ ഒറ്റമരത്തിന് സമീപം മല കീറി റോഡ് നിർമിക്കുകയും, അനധികൃത പാറ ഖനനം നടത്തുകയും, മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണ് ഇളക്കുകയും ചെയ്തിട്ടുണ്ട്. ഒറ്റമരം ജംക്‌ഷന് താഴ് ഭാഗത്തായി ഉപ്പളയ്ക്ക് പോകുന്ന റോഡിന് സമീപത്താണ് അനധികൃത നിർമാണം നടന്നത്.

റെഡ് സോണിലുൾപ്പെട്ട പ്രദേശമാണിതെന്നാണ് വിവരം. മൂന്നാറിന് സമീപം ഒറ്റമരം മുതൽ ബൈസൺവാലിയുടെ മുകൾഭാഗം, ഗ്യാപ്- ദേവികുളം ഭാഗം എന്നീ സ്ഥലങ്ങൾക്ക് മുകളിൽ സ്ഥിതിചെയ്യുന്ന മലനിരകളാണ് ചൊക്രമുടി മലനിരകൾ എന്നറിയപ്പെടുന്നത്. ഇതിൽ ഗ്യാപ് റോഡിന്റെ താഴ്ഭാഗത്ത് നടത്തിയ അനധികൃത നിർമാണങ്ങൾ വിവാദമാവുകയും ഇവിടത്തെ പട്ടയങ്ങളും തണ്ടപ്പേരും റദ്ദു ചെയ്യാൻ റവന്യു വകുപ്പ് നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. 

English Summary:

Revenue department has issued a stop memo to the construction on Ottamaram hill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com