കുടിശിക 1600 കോടി: കാരുണ്യ പദ്ധതിക്ക് 100 കോടി അനുവദിച്ചു
Mail This Article
×
തിരുവനന്തപുരം ∙ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് (കാസ്പ്) 100 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. പദ്ധതിയിൽ എംപാനൽ ചെയ്ത ആശുപത്രികൾക്ക് 1600 കോടി രൂപ കുടിശിക ഉള്ള സാഹചര്യത്തിലാണിത്. പദ്ധതിയിൽ നിന്നു പിന്മാറുമെന്ന് മെഡിക്കൽ കോളജുകൾ ഉൾപ്പെടെ സ്വകാര്യ ആശുപത്രികൾ പ്രഖ്യാപിച്ചിരുന്നു. സർക്കാർ മെഡിക്കൽ കോളജുകൾക്കും വൻതുക ലഭിക്കാനുണ്ട്.
സർക്കാർ മേഖലയിലെ ചികിത്സയും ഏതാണ്ടു നിലച്ച മട്ടാണ്. സ്വകാര്യ മെഡിക്കൽ കോളജുകൾക്ക് ശരാശരി 40 കോടി രൂപ വീതം കുടിശിക ഉണ്ട്. കാരുണ്യ പദ്ധതിയിൽ ഓഗസ്റ്റിലും 100 കോടി രൂപ അനുവദിച്ചിരുന്നു. 70 വയസ്സു കഴിഞ്ഞവർക്കുള്ള സൗജന്യ ചികിത്സാ പദ്ധതിയിൽ പ്രീമിയം തുകയിലെ തീരുമാനം കാക്കുകയാണ് സർക്കാർ. തുക വർധിപ്പിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
English Summary:
Finance Department granted 100 crores to Karunya Arogya Suraksha Padhathi (KASP)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.