വളഞ്ഞങ്ങാനത്ത് ലോറി 300 അടി താഴ്ചയിലേക്ക് മറിഞ്ഞു
Mail This Article
×
കുട്ടിക്കാനം ∙ നിയന്ത്രണം നഷ്ടപ്പെട്ട ലോറി വളഞ്ഞങ്ങാനത്തെ കൊടുംവളവിൽനിന്നു ക്രാഷ് ബാരിയർ ഇടിച്ചുതകർത്തശേഷം താഴത്തെ റോഡിലേക്കു പതിച്ചു. ലോറി പൂർണമായും തകർന്നു. ഡ്രൈവർ രാജാക്കാട് സ്വദേശി ബേസിലിനെ (23) കാലുകൾ ഒടിഞ്ഞനിലയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പകൽ ഒന്നോടെ വളഞ്ഞങ്ങാനത്തെ എസ് വളവ് തിരിയുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട ലോറി പലതവണ മറിഞ്ഞാണു 300 അടി താഴ്ചയിലേക്കു പതിച്ചത്. തമിഴ്നാട്ടിൽ നിന്നു ചണച്ചാക്കുകളുമായി കോട്ടയത്തേക്കു പോവുകയായിരുന്നു ലോറി.ലോറിയുടെ ക്യാബിൻ കട്ടർ ഉപയോഗിച്ചു മുറിച്ചുമാറ്റിയ ശേഷമാണു കുടുങ്ങിക്കിടന്ന ഡ്രൈവറെ അഗ്നിരക്ഷാസേന പുറത്തെത്തിച്ചത്. കെകെ റോഡിൽ രണ്ടു മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
English Summary:
Lorry Overturns and Plunges Hundreds of Feet at Valanjanganam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.