ADVERTISEMENT

കൊല്ലം ∙ സിപിഎം പ്രവർത്തകരായ 3 പേരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 7 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് 7 വർഷം വീതം കഠിന തടവും 30,000 രൂപ വീതം പിഴയും ശിക്ഷ. ഒന്നാം പ്രതി ഉൾപ്പെടെ 4 പേർ ഒളിവിലാണ്.

നെടുമ്പന കുളപ്പാടം ഷാലുവിള വീട്ടിൽ മുഹമ്മദ് ഫൈസൽ (34), മുട്ടയ്ക്കാവ് നവജീവൻ ജംക്‌ഷൻ ഇർഷാദ് മൻസിലിൽ ഇർഷാദ് (38), നെടുമ്പന പുന്നൂർ ചരുവിള ഹബീബ് മൻസിലിൽ ഷഹീർ മുസല്യാർ (44), കുളപ്പാടം പുത്തൻകട ജംക്‌ഷൻ ജബീർ മൻസിലിൽ മുഹമ്മദ് താഹിർ (32), പുത്തൻകട ജംക്‌ഷൻ സലിം മൻസിലിൽ സലിം (35), കുളപ്പാടം വിളയിൽ വീട്ടിൽ അബ്ദുൽ ജലീൻ (43), തൃക്കോവിൽവട്ടം ചരുവിള പുത്തൻവീട്ടിൽ കിറാർ (ദിറാർ–39) എന്നിവരെയാണ് കൊല്ലം അസിസ്റ്റന്റ് സെഷൻസ് ജഡ്ജി ഡോ.ടി.അമൃത ശിക്ഷിച്ചത്. 

മുഹമ്മദ് താഹിർ, അബ്ദുൽ ജലീൻ, സലിം, കിറാർ (ദിറാർ)
മുഹമ്മദ് താഹിർ, അബ്ദുൽ ജലീൻ, സലിം, കിറാർ (ദിറാർ)

ഒന്നാം പ്രതി കുളപ്പാടം പുത്തൻകട ജംക്‌ഷൻ ജാബിർ മൻസിലിൽ മുഹമ്മദ് അൻവർ (അനു–35), ആറാം പ്രതി പള്ളിമൺ ഇളവൂർ അഭിലാഷ് ഭവനിൽ ഷാൻ (38) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും വിചാരണയ്ക്കിടെ ഒളിവിൽ പോയി. ഒൻപതാം പ്രതി ഷാഫി, പതിനൊന്നാം പ്രതി ഹുസൈൻ എന്നിവരും ഒളിവിലാണ്. സിപിഎം പ്രവർത്തകരായ നിസാം, രഞ്ജിത്ത്, സെയ്ഫുദ്ദീൻ എന്നിവരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണു കേസ്. കുളപ്പാടം ജംക്‌ഷന് സമീപം 2012 ജനുവരി 3 നു പുലർച്ചെ 2 നായിരുന്നു സംഭവം. സെയ്ഫുദ്ദീൻ, രഞ്ജിത്ത് എന്നിവർക്കു ഗുരുതരമായി പരുക്കേറ്റു. പിഴത്തുകയിൽ നിന്ന് 50,000 രൂപവീതം പരുക്കേറ്റവർക്കു നൽകാൻ കോടതി ഉത്തരവായി. പ്രോസിക്യൂഷൻ 20 സാക്ഷികളെ വിസ്തരിച്ചു. 51 രേഖകൾ ഹാജരാക്കി. പ്രതികളിൽ നിന്നു കണ്ടെടുത്ത 3 വാളും 3 കമ്പി വടികളും കോടതിയിൽ ഹാജരാക്കിയിരുന്നു. 

കൊട്ടിയം സിഐ ആയിരുന്ന എസ്. അനിൽ കുമാറാണു കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ.നിയാസ് ഹാജരായി. സിവിൽ പൊലീസ് ഓഫിസ് അജിത് ദാസ് പ്രോസിക്യൂഷൻ സഹായിയായി.

English Summary:

Popular front members jailed for 7 years in murder attempt of CPM members

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com