ADVERTISEMENT

തിരുവനന്തപുരം ∙ തോമസ് കെ.തോമസുമായി അഭിപ്രായ വ്യത്യാസമല്ല, വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളതെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. താനിപ്പോൾ നോട്ടപ്പുള്ളിയാണെന്നും പാർട്ടി ഉണ്ടെങ്കിലേ തോമസും ശശീന്ദ്രനും ഉള്ളൂവെന്നും തോമസ് കെ.തോമസിന്റെ മറുപടി. എല്ലാവർക്കും എല്ലാക്കാലത്തും ഒരേ സ്ഥാനത്തിരിക്കാൻ പറ്റില്ലെന്നും തോമസ് കൂട്ടിച്ചേർത്തു. കൂറുമാറ്റ കോഴ ആരോപണത്തിനു ശേഷം ശശീന്ദ്രനും തോമസും ആദ്യമായി ഒരുമിച്ച എൻസിപി ജില്ലാ പ്രവർത്തക സമ്മേളന വേദിയിലായിരുന്നു ഇരുവരുടെയും പ്രതികരണങ്ങൾ.

എല്ലാ പാർട്ടികളിലും അഭിപ്രായ വ്യത്യാസമുണ്ടാകാറുണ്ടെന്നും മാധ്യമങ്ങൾക്ക് അതാണ് ഇഷ്ടമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി ശശീന്ദ്രൻ പറഞ്ഞു. ‘ ചർച്ചകളിലൂടെ അതു പരിഹരിക്കും. അത്തരമൊരു ജനാധിപത്യ പാർട്ടിയാണ് എൻസിപി. തൊട്ടാൽ പൊട്ടുന്ന കാലമാണ്. ചർച്ച ചെയ്യേണ്ടിടത്ത് ചർച്ച ചെയ്യും. 2016ൽ ഇടതുമുന്നണി അധികാരത്തിലെത്തിയപ്പോൾ മുതൽ എതിർക്കാൻ ശത്രുക്കൾ ഒരുമിച്ചു. വ്യാജ ആരോപണങ്ങളിലൂടെ സർക്കാരിനെ ദുർബലപ്പെടുത്താനാണ് ശ്രമം’– ശശീന്ദ്രൻ പറഞ്ഞു.

ഊഹാപോഹങ്ങൾക്കു പ്രസക്തിയില്ലെന്നും ഇതൊക്കെ ഓരോരുത്തർ പറഞ്ഞു പരത്തുന്നതാണെന്നും തുടർന്ന് മുഖ്യപ്രഭാഷണം നടത്തിയ തോമസ് കെ.തോമസ് എംഎൽഎ പറഞ്ഞു. പാർട്ടിയാണ് മുഖ്യം. അങ്ങോട്ട് ചാട്ടവും ഇങ്ങോട്ട് ചാട്ടവും പണ്ടേ നിർത്തിയതാണ്. ആരു വിളിച്ചാലും ഫോണെടുക്കും. എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചു വിളിക്കും. ശരദ് പവാറാണ് പാർട്ടിയുടെ പവർ എന്നും തോമസ് പറഞ്ഞു.

English Summary:

AK Saseendran and Thomas K Thomas on same stage after NCP defection bribery allegation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com