7 ഭൂഖണ്ഡങ്ങളിലെ 7 കൊടുമുടികൾ കീഴടക്കി മലയാളി ഷെയ്ഖ് ഹസൻ
Mail This Article
×
ഓസ്ട്രേലിയയിലെ ഉയർന്ന കൊടുമുടിയായ മൗണ്ട് കോസിയാസ്കോയും കീഴടക്കിയതോടെ 7 ഭൂഖണ്ഡങ്ങളിലെയും വലിയ കൊടുമുടികൾ കീഴടക്കിയ ആദ്യ മലയാളിയായി ഷെയ്ഖ് ഹസൻ. ഏഷ്യയിൽ എവറസ്റ്റ്, ആഫ്രിക്കയിൽ കിളിമഞ്ചാരോ, വടക്കൻ അമേരിക്കയിൽ ഡെനാലി, യൂറോപ്പിൽ മൗണ്ട് എൽബ്രുസ്, അന്റാർട്ടിക്കയിൽ മൗണ്ട് വിൻസൻ, തെക്കേ അമേരിക്കയിൽ അക്വൻകാഗ്വ എന്നിവയാണ് 4 വർഷത്തിനിടയിൽ ഷെയ്ഖ് ഹസൻ കീഴടക്കിയത്. പന്തളം പൂഴിക്കാട് കൂട്ടംവെട്ടിയില്‍ അലി അഹമ്മദിന്റെയും ഷാഹിദയുടെയും മകനാണ്. സെക്രട്ടേറിയറ്റിൽ ജോലി നോക്കുന്നതിനിടെ 2015ൽ ഡൽഹി കേരള ഹൗസിലേക്കു സ്ഥലംമാറ്റം. ഉത്തരകാശിയിലെയും ഡാർജിലിങ്ങിലെയും ഇൻസ്റ്റിറ്റ്യൂട്ടുകളിൽ മൗണ്ടനീയറിങ് കോഴ്സ് പഠിച്ചാണു മഞ്ഞുമലകൾ കീഴടക്കിത്തുടങ്ങിയത്.
English Summary:
Malayali Shaikh Hassan Conquers Seven Mountains of Seven Continents
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.