നയൻതാര–ധനുഷ് വഴക്ക് ഏറ്റെടുത്ത് ആരാധകർ; പ്രതികരിക്കാതെ നടൻ
Mail This Article
ചെന്നൈ ∙ നടനും സംവിധായകനുമായ ധനുഷിനെ വിമർശിക്കുന്ന കത്ത് പുറത്തുവിട്ട നടി നയൻതാരയ്ക്കെതിരെ സൈബറാക്രമണം രൂക്ഷമായെന്ന് പരാതി. ധനുഷിനെ പിന്തുണയ്ക്കുന്നവർ കൂട്ടത്തോടെ ഹാഷ്ടാഗുകളിലൂടെ പ്രചാരണം നടത്തുന്നതിനിടെ നയൻതാര – വിഘ്നേഷ് വിവാഹ ഡോക്യുമെന്ററി ‘നയൻതാര: ബിയോണ്ട് ദ് ഫെയറി ടെയ്‌ൽ’ പുറത്തിറങ്ങി. ധനുഷ് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട 3 സെക്കൻഡ് നീളുന്ന ദൃശ്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിഷയത്തെ നിയമപരമായി നേരിടാനാണ് ഇന്ന് 40–ാം പിറന്നാൾ ആഘോഷിക്കുന്ന നടിയുടെ നീക്കം. ആരോപണങ്ങളിൽ ധനുഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
-
Also Read
ഇന്നും നാളെയും ശക്തമായ മഴയ്ക്കു സാധ്യത
നയൻതാര നായികയും ഭർത്താവ് വിഘ്നേഷ് സംവിധായകനുമായ ‘നാനും റൗഡി താൻ’ ചിത്രത്തിലെ ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്താൻ ചോദിച്ചെങ്കിലും നിർമാതാവായ ധനുഷ് അനുകൂലമായി പ്രതികരിച്ചിരുന്നില്ല. എന്നാൽ, അണിയറ ദൃശ്യം ഉൾപ്പെടുത്തിയതിനു പിന്നാലെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടിസ് അയച്ചതോടെയാണ് നടനു തന്നോട് പകയാണെന്ന് ആരോപിച്ച് നയൻതാര കത്തെഴുതിയത്. ഡോക്യുമെന്ററിക്കു വ്യാപക പ്രചാരം നൽകാനാണു വിവാദം സൃഷ്ടിച്ചതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.